ഇന്ത്യയുടെ ലോംഗ്ജമ്പ് താരം അങ്കിത് ശര്‍മ്മയ്ക്ക് ഒളിമ്പിക്‌സ് യോഗ്യത

ankitഖസാക്കിസ്ഥാന്‍: ഇന്ത്യയുടെ ലോംഗ്ജമ്പ് താരം അങ്കിത് ശര്‍മ്മ ഒളിമ്പിക്ക് യോഗ്യത നേടി. ദേശീയ റെക്കോര്‍ഡ് പ്രകടനത്തോടെയാണ് അങ്കിത് ഒളിമ്പിക്‌സ് യോഗ്യത നേടിയത്. ഖസാക്കിസ്ഥാനില്‍ നടന്ന മീറ്റില്‍ 8.19 മീറ്റര്‍ ദൂരം ചാടി അങ്കിത് റെക്കോര്‍ഡ് സൃഷ്ടിച്ചു. തിരുവനന്തപുരത്തെ സായ് അക്കാദമിയിലെ ട്രെയിനിയാണ് അങ്കിത് ശര്‍മ്മ.

മലയാളി അത്‌ലറ്റ് താരം മുഹമ്മദ് അനസും റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഓട്ടത്തിനാണ് അനസ് ഒളിമ്പിക്‌സ് യോഗ്യത നേടിയത്. പോളണ്ടില്‍ ഞായറാഴ്ച നടന്ന നാഷണല്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിലായിരുന്നു അനസ് നേട്ടം കൈവരിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top