ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പങ്കെടുത്തത് തെറ്റെന്ന് സുധീരന്‍

oomen-chandyതിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ആരോപണങ്ങള്‍ ഉന്നയിച്ച മദ്യവ്യവസായി ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തത് തെറ്റെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. നേതാക്കള്‍ ഔചിത്യം കാണിക്കേണ്ടതായിരുന്നുവെന്ന് സുധീരന്‍ പറഞ്ഞു.
13480278_909814345794767_376763466_n

ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് ആ ചടങ്ങില്‍ നിന്നും ഇവര്‍ ഒഴിവാകേണ്ടതായിരുന്നുവെന്നാണെന്നും സുധീരന്‍ പറഞ്ഞു. മുന്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണയുമായിട്ടായിരുന്നു ബിജു രമേശിന്റെ മകള്‍ മേഘയും തമ്മിലുള്ള വിവാഹ നിശ്ചയം. തിരുവനന്തരപുരം കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിസംബര്‍ നാലിനാണ് വിവാഹം.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുടുംബ സമേതമാണ് ചടങ്ങില്‍ പങ്കെടുത്തത്. വ്യവസായ മന്ത്രി ഇ പി ജയരാജന്‍, വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top