സല്‍മാന്‍ ഖാന്റെ ബലാത്സംഗ പരാമര്‍ശം ഞെട്ടിച്ചുവെന്ന് കങ്കണ റണാവത്ത്

kankanaമുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പരാമര്‍ശം ഞെട്ടിച്ചുവെന്ന് നടി കങ്കണ റണാവത്ത്. അത്തരത്തിലൊരു പരാമര്‍ശം സല്‍മാന്റെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലായിരുന്നു. സല്‍മാന്റെ ആരാധകര്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകളെ ഇത് വേദനിച്ചു. സല്‍മാന്റെ പരാമര്‍ശം സമൂഹത്തിനാകെ നാണക്കേടായെന്നും കങ്കണ പറഞ്ഞു. കൃതി എന്ന ഷോര്‍ട്ട് ഫിലിമുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കങ്കണയുടെ പ്രതികരണം. അതേസമയം, വിവാദ പരാമര്‍ശത്തില്‍ ഈ മാസം 29 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ സല്‍മാന്‍ ഖാന് നോട്ടീസയച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സല്‍മാന്റെ വിവാദ പരാമര്‍ശം. പുതിയ ചിത്രം സുല്‍ത്താന്റെ ചിത്രീകരണത്തിന് ശേഷം താന്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ പോലെയായിരുന്നുവെന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സല്‍മാന്‍ഖാന്റെ പരാമര്‍ശം. ചിത്രീകരണം കഴിഞ്ഞ് റിങ്ങില്‍ നിന്നും മടങ്ങിയപ്പോള്‍ തനിക്ക് ശരിക്കും നടക്കാന്‍ പോലും സാധിച്ചിരുന്നില്ല. ആറ് മണീക്കൂര്‍ നീണ്ട ചിത്രീകരണ സമയത്ത് 120 കിലോ ഭാരമുള്ളതടക്കം തനിക്ക് നേരിടേണ്ടി വന്നുവെന്നും സല്‍മാന്‍ പറഞ്ഞു. എന്നാല്‍ അഭിമുഖം പുറത്തു വന്നതോടെ സല്‍മാന്റെ ബലാത്സംഗ പരാമര്‍ശം വിവാദമാകുകയായിരുന്നു. ഇതിന് പിന്നാലെ തനിക്ക് നാവ് പിഴച്ചതാണെന്നു പറഞ്ഞ് സല്‍മാന്‍ രംഗത്തെത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top