കാബൂളില്‍ സ്ഫോടന പരമ്പര; രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 25 പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ സ്ഫോടന പരമ്പരയില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 25 പേര് കൊല്ലപ്പെട്ടു. ഡെറാഡൂണില്‍ നിന്നുള്ള ഗണേഷ് ഥാപ്പ, ഗോവിന്ദ് സിംഗ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.

തിങ്കളാഴ്ച രാവിലെയായിരുന്നു അഫ്ഗാനിസ്ഥാന്റെ വിവിധയിടങ്ങളില്‍ സ്ഫോടനമുണ്ടായത്. ജലാലാബാദില്‍ മിനി ബസിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 14 നേപ്പാളി സുരക്ഷാ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സ്ഫോടനത്തിലാണ് ഇന്ത്യക്കാരും കൊല്ലപ്പെട്ടത്. ബസില്‍ ഉണ്ടായിരുന്ന കനേഡിയന്‍ എംബസി ജീവനക്കാരും കൊല്ലപ്പെട്ടു.
മൂന്നു മണിക്കൂറിനുശേഷം നടന്ന രണ്ടാമത്തെ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മൂന്നു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ പ്രവിശ്യയായ ബദക്ഷാനില്‍ ആണ് മൂന്നാമത് സ്ഫോടനമുണ്ടായത്. മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്കില്‍ ഘടിപ്പിച്ച റിമോട്ട് നിയന്ത്രിത ബോംബാണ് പൊട്ടിയത്. സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക