ശബരീഷ് വര്‍മയുടെ ‘തവിടുപൊടി ജീവിതം’ ശ്രദ്ധേയമാകുന്നു

thavidupodi
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശബരീഷ് വര്‍മ പ്രധാന വേഷത്തിലെത്തുന്ന ‘ തവിടുപൊടി ജീവിതം’ എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാവുന്നു. കുട്ടിക്കാലത്ത് ഒരു ചോദ്യമുണര്‍ത്തുന്ന ആശയക്കുഴപ്പവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഷോര്‍ട്ട് ഫിലിമിന്റെ ഉള്ളടക്കം.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിഥുന്‍ ചന്ദ്രനാണ്. സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഹമ്മദ് സിദ്ദിഖും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഫേസ്ബുക്കിലൂടെ സുപരിചിതനായ നിപിന്‍ നാരായണനാണ് ചിത്രത്തിന്റെ ടൈറ്റില്‍ സ്‌കെച്ചുകള്‍ തയാറാക്കിയിരിക്കുന്നത്. ബാഹുല്‍ രമേശാണ് ഛായഗ്രഹണം.

DONT MISS