ദൈവമേ… പ്രേതത്തെ കാത്തോളണേ…പ്രേതം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

pretham

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം പ്രേതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഹൊറര്‍-കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തിന് വേണ്ടി ജയസൂര്യ തല മൊട്ടയടിച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം എന്നീ വിജയചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടില്‍ പിറക്കുന്ന പ്രേതം ഏറെ പ്രതീക്ഷകളാണ് സിനിമാ ലോകത്തിന് സമ്മാനിക്കുന്നത്. മലയാളത്തില്‍ നിഴലുകള്‍ എന്ന ഹൊറര്‍ പരമ്പരയിലൂടെ ശ്രദ്ധേയമായ സ്ഥാനം ലഭിച്ചയാളാണ് രഞ്ജിത്ത് ശങ്കര്‍. അതുകൊണ്ട് തന്നെ ബിഗ് സ്‌ക്രീനില്‍ രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന പുതിയ ചിത്രം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top