വിവാദ വെളിപ്പെടുത്തല്‍; ബിജിമോള്‍ക്കെതിരെ സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

bijimol
ഇടുക്കി: പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍ക്കെതിരേ സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം. വോട്ടര്‍മാര്‍ക്ക് നന്ദിയറിയിക്കാന്‍ നടത്തിയ പൊതുയോഗത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് ബിജിമോള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നത്. എല്‍ഡിഎഫ് അയ്യപ്പന്‍കോവിലിലെ മരുതുംപെട്ടിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ തന്നെയും കുടുംബത്തെയും ഒപ്പമുള്ളവര്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന ബിജിമോളുടെ പ്രസംഗമാണ് വിവാദമായത്.

ഒരു ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം ബിജിമോള്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ ഉള്‍പ്പെടെ പൊതുസമൂഹത്തിന് മുന്നില്‍ സംശയത്തിന്റെ നിഴലിലാക്കിക്കൊണ്ടുള്ള പ്രസ്താവന അരുതാത്തതായിരുന്നുവെന്നാണ് ബുധനാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നുവന്ന പൊതു അഭിപ്രായം. ചില നേതാക്കള്‍ ബിജിമോള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമുന്നയിച്ചു. ഇതോടെ ബിജിമോളോട് വിശദീകരണം തേടാന്‍ ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ശക്തമായ നിലപാടിലാണ് ഇഎസ് ബിജിമോള്‍ എന്നാണ് സൂചന.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top