ആഫ്രിക്കയില്‍ സവാരിക്കിടെ അര്‍ണോള്‍ഡ് സ്വാറ്റ്‌സെനെഗറിനെ ആനയോടിച്ചു

arnold

കേപ്ടൗണ്‍: കഴിഞ്ഞ ദിവസം ഹോളിവുഡ് സൂപ്പര്‍ താരം അര്‍ണോള്‍ഡ് സ്വാറ്റ്‌സെനെഗര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു സംഭവം പങ്കുവെച്ചു. ആഫ്രിക്കയില്‍ കാട്ടിലൂടെ സവാരി നടത്തുന്നതിനിടെ ആനയിട്ടോടിച്ച സംഭവമാണ് അദ്ദേഹം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. അര്‍ണോള്‍ഡ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കുന്നതിനായി ജൊഹാനെസ്ബര്‍ഗിലെത്തിയതായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ബന്ധുക്കള്‍ക്കും മറ്റുമൊപ്പം അദ്ദേഹം കാട്ടില്‍ സവാരിക്കെത്തിയത്.

തുറന്ന ജീപ്പില്‍ പിന്‍ സീറ്റിലായാണ് അര്‍ണോള്‍ഡ് ഇരുന്നിരുന്നത്. ഈ സമയം ഒരു കൊമ്പനാന ജീപ്പിന്റെ മുന്‍വശത്തെത്തി. കുറച്ചു നേരം അത് അവിടെത്തന്നെ തുടര്‍ന്നു. അര്‍ണോള്‍ഡും സഹചാരികളും കൊമ്പന്റെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്തു. കുറച്ചു സമയങ്ങള്‍ക്കു ശേഷം ജീപ്പിന്റെ ഇടതു വശം ചേര്‍ന്ന് കൊമ്പന്‍ കാട്ടിലേക്ക് നടന്നു നീങ്ങാന്‍ തുടങ്ങി. എന്നാല്‍ ആന നേരെ തിരിഞ്ഞത് ജീപ്പിന്റെ പിന്‍വശത്തേക്കായിരുന്നു. തുടര്‍ന്ന് ജീപ്പിന് പിന്നാലെ ഓടിയെത്താന്‍ ശ്രമിച്ചു. എന്നാല്‍ ഗൈഡ് വാഹനം വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു.

ചൊവ്വാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോ വളരെ വേഗത്തില്‍ വൈറലായി. മൂന്നു ലക്ഷത്തോളം പേരാണ് പോസ്റ്റു ചെയ്ത് നിമിഷ നേരം കൊണ്ട് വീഡിയോ കണ്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top