രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു

petrol

ദില്ലി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 2.58 രൂപയും ഡീസല്‍ ലിറ്ററിന് 2.26 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില ചൊവ്വാഴ്ച അര്‍ദ്ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഇന്നലെ ചേര്‍ന്ന എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. അന്താരാഷ്ടര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ വന്ന വര്‍ധനവാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്. രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കില്‍ വന്ന വ്യതിയാനവും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള മറ്റൊരു കാരണമായി.

ഒരു മാസത്തിനിടെ രണ്ടാമത്തെ തവണായാണ് രാജ്യത്ത് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത്. മെയ് പതിനേഴിനും വില വര്‍ദ്ധിപ്പിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top