ഇന്ത്യയില്‍ സുരക്ഷിതമല്ലാത്ത രക്തമാറ്റത്തിലൂടെ എയ്ഡ്‌സ് ബാധിച്ചവര്‍ 2234 പേര്‍

BLOOD DONOR
ദില്ലി: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ രക്ത മാറ്റത്തിലൂടെ ഏയ്ഡ്‌സ് ബാധിച്ചവര്‍ 2234 പേരെന്നും കണക്കുകയള്‍. മനുഷ്യാവകാശ പ്രവര്‍ത്തകനായ രേതന്‍ കോത്താരി വിവരാവകാശ നിയമം പ്രകാരം നല്‍കിയ അപേക്ഷയിലാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് 2014 ഒക്ടോബര്‍ മുതല്‍ 2016 മാര്‍ച്ച് വരെയുള്ള രേഖകള്‍ പുറത്തുവിട്ടത്. പല രക്ത ബാങ്കുകളും രക്തപരിശോധന മാനദണ്ഡങ്ങളില്‍ കടുത്ത അനാസ്ഥ പുലര്‍ത്തുന്നുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2014 വരെ ഏകദേശം 30 ലക്ഷം യൂണിറ്റ് രക്തമാണ്
നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ( നാകോ) ശേഖരിച്ചത്. ഇതിലെ 84 ശതമാനം രക്തവും വ്യക്തികള്‍ സ്വമേധയാ നല്‍കിയതായിരുന്നു. ഇതില്‍ നിന്നുമായിരിക്കാം രോഗാണുക്കളുള്ള രക്തം ലഭിച്ചിട്ടുണ്ടാകുകയെന്ന് നാകോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ നരേഷ് ഗോയല്‍ അറിയിച്ചു.

രക്തമാറ്റത്തിലൂടെ എച്ച്‌ഐവി ബാധിച്ചവരുടെ എണ്ണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. 361 കേസുകള്‍. ഇതിന് തൊട്ടു പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം 292 കേസുകളോടെ ഗുജറാത്താണ്. 2011ല്‍ തയാറാക്കിയ കണക്കനുസരിച്ച് ഇന്ത്യയില്‍ 20.9 ലക്ഷത്തോളം പേര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top