സുല്‍ത്താനിലെ ആദ്യ ഗാനം യൂട്യൂബില്‍; വീഡിയോ

SALMANസല്‍മാന്‍ ഖാനും അനുഷ്‌ക ശര്‍മ്മയും ഒന്നിക്കുന്ന സുല്‍ത്താനിലെ ആദ്യ ഗാനം യൂട്യൂബില്‍. ‘ബേബി കോ ബേസ് പസന്ദ് ഹേ’ എന്ന ഗാനമാണ് യൂട്യൂബില്‍ പബ്ലിഷ് ചെയ്തിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് മുപ്പത്തി എണ്ണായിരത്തിലധികം പേര്‍ ഗാനം കണ്ടു. ഇര്‍ഷാദ് കമിലിന്റെ വരികള്‍ക്ക് വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് മ്യൂസിക് നല്‍കിയിരിക്കുന്നത്. വിശാല്‍ ദഡ്‌ലാനി, ശല്‍മാലി ഖോല്‍ഗഡെ, ഇഷ്തിയ, ബാദ്ഷ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സല്‍മാന്‍ ഖാനും അനുഷ്‌കയും ഗുസ്തിക്കാരായി എത്തുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. അലി അബ്ബാസ് സഫറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. രണ്‍ദീപ് ഹൂഡ, അമിത് സാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈദ് റിലീസായി ചിത്രം തീയറ്ററുകളിലെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top