വിഎസിന്റെ പദവി സംബന്ധിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ ഇന്ന് തീരുമാനമെടുക്കും

cpim

ദില്ലി: മുന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ ഇന്ന് തീരുമാനമെടുത്തേക്കും. ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ വിഎസിന്റെ കുറിപ്പ് യെച്ചൂരി പിബിയില്‍ വെക്കും. പശ്ചിമ ബംഗാളില്‍ പാര്‍ട്ടിക്കേറ്റ കനത്ത തോല്‍പി പിബി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു. ബംഗാളിലെ കോണ്‍ഗ്രസ് സിപിഐഎം ധാരണക്കെതിരെ പിബിയില്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും ധാരണ തുടരാന്‍ അനുവദിക്കണമെന്നാണ് ബംഗാള്‍ നേതാക്കാള്‍ ആവശ്യപ്പെട്ടത്.

ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്‍, എല്‍ഡിഎഫ് ചെയര്‍മാന്‍ എന്നീ പദവികളാണ് വിഎസിന് നല്‍കാന്‍ പാര്‍ട്ടി പരിഗണിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്നും വിഎസ് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഎസ് പദവികള്‍ ആവശ്യപ്പെട്ട് തനിക്ക് കുറിപ്പ് നല്‍കിയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെൂച്ചൂരി കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞത് വി എസിന് ഏറെ ക്ഷീണമുണ്ടാക്കിയിരുന്നു.

ഇടതു മന്ത്രസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് കുറിപ്പ് വിവാദം ഉണ്ടായത്. ചടങ്ങിനിടെ വിഎസിന്റെ കൈയില്‍ കണ്ട കുറിപ്പില്‍ വിഎസിന്റെ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണെന്നായിരുന്നു വാര്‍ത്തകള്‍ ആദ്യം പരന്നത്. ഇത് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് വിഎസിന് നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ വാര്‍ത്തകള്‍ നിഷേധിച്ച് യെച്ചൂരി രംഗത്തെത്തി. കത്ത് താനല്ല നല്‍കിയതെന്നും വിഎസ് തനിക്കാണ് കത്ത് നല്‍കിയതെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top