ഗ്രൂപ്പ് ചാറ്റിനായി ഗൂഗിളിന്റെ പ്രത്യേക ആപ്പ് ‘സ്പേസസ് ‘

SPACES-1
സുഹൃത്തുക്കളെ ഒരുമിപ്പിക്കുന്നതിന് വേണ്ടിയുള്ള സോഷ്യല്‍ മീഡിയ സംവിധാനമാണ് സോഷ്യല്‍ മീഡിയ. വാട്‌സ് ആപ്പ്, മെസഞ്ചര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളിലെല്ലാം ഗ്രൂപ്പ് ചാറ്റ് സംവിധാനമുണ്ട്. ഗ്രൂപ്പ് ചാറ്റുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. സ്‌പേസസ് എന്ന് പേര് നല്‍കിയിരിക്കുന്ന ആപ്പിന് വന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

എന്ത് വിഷയവും വളരെ വേഗത്തില്‍ വലിയൊരു ഗ്രൂപ്പുമായി ഷെയര്‍ ചെയ്യാന്‍ സ്‌പേസസ് അവസരമൊരുക്കുന്നു. ആപ്പില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ ചിത്രങ്ങളും വീഡിയോകളും മറ്റും കണ്ടെത്താനും ഷെയര്‍ ചെയ്യാനും ആപ്പ് വഴിയൊരുക്കുന്നു. ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ് , ക്രോം എന്നിവയെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ആപ്പ് രൂപ കല്‍പന ചെയ്തിരിക്കുനന്നത്. ജിമെയില്‍ അക്കൗണ്ട് ഉള്ള എല്ലാവര്‍ക്കും ആന്‍ഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്ടോപ്പ്, മൊബൈല്‍ ഫഌറ്റ് ഫോമുകളില്‍ ആപ്പ് ലഭ്യമാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top