കാലിഫോര്‍ണിയയിലെ ഐസ്ക്രീം പാര്‍ലറില്‍ മുസ്ലീം യുവതികള്‍ക്ക് നേരെ ട്രംപ് അനുകൂലിയുടെ അധിക്ഷേപം

കാലിഫോര്‍ണിയ: പ്രസിഡന്റായാല്‍ അമേരിക്കയില്‍ മുസ്ലീങ്ങളെ പ്രവേശിപ്പിക്കില്ല എന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ഇസ്ലാം മത വിശ്വാസികള്‍ക്ക് തിരിച്ചടിയാകുന്നു. കാലിഫോര്‍ണിയയിലെ ഒരു ഐസ്് ക്രീം പാര്‍ലറില്‍ എത്തിയ രണ്ട് മുസ്ലീം യുവതികള്‍ക്ക് ഡ്രംപ് അനുകൂലികളില്‍ നിന്നും മോശമായ അനുഭവമുണ്ടായി. സോഷ്യല്‍ മീഡിയയിലൂടെ യുവതികള്‍ തന്നെയാണ് തങ്ങള്‍ക്കുണ്ടായ അനുഭവം പങ്കുവെച്ചത്.
കാലിഫോര്‍ണിയ സ്വദേശികളായ നൂറ തക്കിഷ് (22), മലാക്ക് അമ്മാരി(21) എന്നിവര്‍ക്കാണ് ട്രെംപ് അനുകൂലിയില്‍ നിന്നും മോശമായ അനുഭവമുണ്ടായത്. നഗരമധ്യേയുള്ള ഒരു ഐസ്ക്രീം പാര്‍ലറില്‍ കയറിയ യുവതികള്‍ക്കു നേരെ യുവാവ് കയര്‍ക്കുകയായിരുന്നു. ‘നിങ്ങളെ എന്റെ രാജ്യത്തിന് ആവശ്യമില്ലെന്നായിരുന്നു യുവാവിന്റെ പ്രതികരണം. മോശമായ വാക്കുകള്‍ ഉപയോഗിച്ച് ഇയാള്‍ യുവതികളെ ചീത്തവിളിക്കുകയും ചെയ്തു. കടയിലെ ജോലിക്കാരിയോടും യുവാവ് മോശമായി പെരുമാറി. യുവതികള്‍ക്ക് ഐസ്ക്രീം വിളമ്പിയ നിങ്ങള്‍ എനിക്ക് ഐസ്ക്രീം നല്‍കരുതെന്നായിരുന്നു യുവാവ് പറഞ്ഞത്. ഇയാളെ കടയിലെ ജീവനക്കാരി പുറത്താക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മലാക്ക് പകര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത വീഡിയോ വളരെ വേഗത്തില്‍ വൈറലാകുകയും ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക