പൂവരണി പീഡന കേസ്: ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

poovarani
കോട്ടയം: പൂവരണി പീഡന കേസില്‍ പ്രതികളായ ആറു പേരും കുറ്റക്കാരാണെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി. അഞ്ചു പേരെ വെറുതെ വിട്ടു. തങ്കമണി, ലിസി, ജ്യോതിഷ്, രാഖി, സോമിനി, സതീഷ് എന്നിവരാണ് കുറ്റക്കാര്‍.

കേസില്‍ 12 ഓളം പ്രതികള്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ വിസ്താരം നടക്കുന്നതിനിടയില്‍ ഒരു പ്രതി ആത്മഹത്യ ചെയ്തു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബന്ധുവായ സ്ത്രീ പല ഇടങ്ങളില്‍ എത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് കേസ്. പീഡനത്തിനിരയായി പെണ്‍കുട്ടി പിന്നീട് എയ്ഡ്‌സ് രോഗം പിടിപെട്ട് മരിച്ചു. 2007 ഓഗസ്റ്റ് മുതല്‍ 2008 മെയ് വരെ പീഡനം തുടര്‍ന്നു.

ചങ്ങനാശേരി പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോട്ടയം ഡിവൈഎസ്പി ആയിരുന്ന ബിജോയി ആണ് കേസ് അന്വേഷണം നടത്തി കോടതിയില്‍ എത്തിച്ചത്. 127 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, വില്‍പന നടത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്. കന്യാകുമാരി, കുമരകം ഹൗസ് ബോട്ട്, തിരുവല്ല, രാമപുരം, തിരുവനന്തപുരം, തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top