ഒരു വയസ് പ്രായമുള്ള മകന് നീതിതേടി മാതാപിതാക്കള്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വൈറല്‍

baby

വാഷിംഗ്ടണ്‍: ഒരു വയസുകാരനായ മകന് നീതി തേടി മാതാപിതാക്കള്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വൈറല്‍. കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിച്ച ആയയ്ക്ക് ശിക്ഷ വാങ്ങി നല്‍കുന്നതിനാണ് മാതാപിതാക്കള്‍ തങ്ങള്‍ക്കുണ്ടായ അനുഭവം വിവരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. അമേരിക്കയിലെ ഒറിഗോണ്‍ സ്വദേശികളായ ദമ്പതികള്‍ ജോഷ്വ മര്‍ബറിയുടേയും അലീഷ്യ ക്വിന്നിയുടേയും മകനാണ് ആയയുടെ ഭാഗത്തു നിന്നും ക്രൂര മര്‍ദ്ദനമേറ്റത്. കുട്ടിയുടെ വലതു കണ്ണിന്റെ താഴ്ഭാഗം ചതഞ്ഞ നിലയിലാണ്. കുഞ്ഞിനെ നോക്കുന്നതിന് വേണ്ടി നിര്‍ത്തിയ ആയയ്‌ക്കെതിരെ ജോഷ്വ കേസ് നല്‍കിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതി കേസ് തള്ളുകയായിരുന്നു.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് സംഭവമുണ്ടായതെന്ന് ജോഷ്വ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു. കുട്ടിയെ കൊലപ്പെടുത്തനായിരുന്നു ആയയുടെ ശ്രമമെന്ന് കേസ് അന്വേഷിച്ച ഡിറ്റക്ടീവ് വ്യക്തമാക്കിയിരുന്നു. താനാണ് കുറ്റം ചെയ്തതെന്ന് ആയ സമ്മതിയ്ക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയ്ക്ക് മര്‍ദ്ദനമേറ്റതിന് തെളിവില്ലെന്നു കാണിച്ച് കേസ് തള്ളി. സംഭവത്തിന് ദൃക്‌സാക്ഷികളായി ആരും ഉണ്ടായിരുന്നില്ല എന്നതും കേസ് തള്ളാന്‍ മറ്റൊരു കാരണമായി. തന്റെ മകന് നീതി ലഭിക്കുന്നതിന് വേണ്ടിയാണ് വിവരങ്ങള്‍ താന്‍ പങ്കുവെയ്ക്കുന്നതെന്ന് ജോഷ്വ പറയുന്നു. ഇതിന് നിങ്ങളുടെ ഓരോരുത്തരുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിരവധി പേരാണ് ജോഷ്വയുടെ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തത്. ചിലര്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top