ഐശ്വര്യ റായ് ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ക്ക് അഭിഷേകിന്റെ മറുപടി; ‘ മാധ്യമങ്ങളിലൂടെ ഗര്‍ഭക്കഥ അറിഞ്ഞതില്‍ സന്തോഷം’

abhishek

ബോളിവുഡ് താരം ഐശ്വര്യ റായ് ഗര്‍ഭിണിയാണെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ രംഗത്ത്. ഐശ്വര്യ റായി ഗര്‍ഭിണിയാണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതില്‍ സന്തോഷമെന്നായിരുന്നു അഭിഷേക് പ്രതികരിച്ചത്. ഐശ്വര്യയോടും താന്‍ ഇക്കാര്യം പറയാമെന്നും അഭിഷേക് പറഞ്ഞു. ഐശ്വര്യയുടെ ഗര്‍ഭക്കഥയില്‍ സത്യമൊന്നുമില്ലെന്നും അഭിഷേക് പറഞ്ഞു.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യക്ഷപ്പെട്ടത് മുതലാണ് ഐശ്വര്യ റായ് രണ്ടാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പരന്നത്. യൂന്‍സ് ബ്രാന്റിന്റെ ബീഡഡ് കേവ് ഗൗണ്‍ ധരിച്ചായിരുന്നു ഐശ്വര്യ ചടങ്ങില്‍ എത്തിയത്. ആ വസ്ത്രത്തില്‍ ഐശ്വര്യയുടെ വയറ് സാധാരണത്തേതിലും കൂടുതല്‍ പുറത്ത് കാണാമായിരുന്നു. ഇത് കണ്ടാണ് ഐശ്വര്യ വീണ്ടും ഗര്‍ഭിണിയാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top