ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനായി സാരികള്‍ അണിയിച്ചൊരുക്കി മലയാളി ഡിസൈനര്‍

TRANS
കൊച്ചി: എവിടെയും അവഗണനകള്‍ മാത്രം നേരിടേണ്ടി വന്നിട്ടുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം ഇന്ന് മുന്നേറ്റത്തിന്റെ പാതയിലാണ്. അവര്‍ക്കു വേണ്ടി പ്രത്യേക നിയമങ്ങളും സംഘടനകളും സൃഷ്ടിക്കപ്പെടുന്നു. വിവിധ തൊഴില്‍ മേഖലയിലേക്ക് അവര്‍ പരിഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഫാഷന്‍ ലോകവും അവര്‍ക്കുവേണ്ടി ഒരുങ്ങിയിരിക്കുന്നു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ഡിസൈനര്‍ ശര്‍മിള നായര്‍ മഴവില്‍ എന്ന പേരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി സാരികള്‍ അവതരിപ്പിച്ചു. ഇതിന്റെ പ്രൊമോഷന് വേണ്ടി പ്രത്യേക ഫോട്ടോഷൂട്ടും നടത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലുകളായ മായ മേനോന്‍, ഗൗരി ഗായത്രി എന്നിവരാണ് ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി അവതരിപ്പിച്ച സാരികള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധേയമായിക്കഴിഞ്ഞു.

ഫോട്ടോഷൂട്ട് ചിത്രങ്ങള്

TRANS-2 TRANS-4 TRANS-5 TRANS-3 TRANS-6 TRANS-7 TRANS-1

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top