അന്യ സംസ്ഥാനക്കാരനുമായി ബന്ധമില്ലെന്ന് ജിഷയുടെ സഹോദരി
കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സഹോദരി ദീപ. ഇതര സംസ്ഥാന തൊഴിലാളിയുമായി തനിക്ക് ബന്ധമുണ്ടെന്നും ഇയാളെ തെരയുകയാണെന്നുമുള്ള രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ദീപ പറഞ്ഞു.
അങ്ങനെയൊരാളുമായി തനിക്ക് ബന്ധമില്ല. തനിക്ക് ഹിന്ദി അറിയില്ല. ഒരു ഹിന്ദിക്കാരനെയും പരിചയമില്ല. വീട് നിര്‍മ്മിക്കാന്‍ വന്ന ഒരു മലയാളി ജിഷയെ ശല്യപ്പെടുത്തിയിരുന്നു. അയല്‍വാസികളില്‍ നിന്നും ശല്യമുണ്ടായിരുന്നുവെന്ന് ദീപ പറഞ്ഞു. എല്ലാം വനിതാ കമ്മീഷനു മുമ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ദീപ പറഞ്ഞു.

ദീപയുടെ ഇതര സംസ്ഥാനക്കാരനായ സുഹൃത്ത് പൊലീസ് വലയിലായി എന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ പ്രതി ഇയാളാണെന്ന് ഉറപ്പിക്കാന്‍ ഇതുവരെ പൊലീസിനായിട്ടില്ല.
അതേസമയം, ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. ജിഷയുടെ അയല്‍വാസിയാണ് ഇയാളെന്നാണ് സൂചന. ബംഗലൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്നയാളെയാണോ പിടികൂടിയതെന്ന് വ്യക്തമല്ല. ജിഷയുടെ വീടിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ഇയാള്‍ ജിഷ കൊല്ലപ്പെട്ടതിനു ശേഷമാണ് ബംഗലൂരുവിലേക്ക് പോയത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക