കഴിക്കാം ഈ നെയില്‍ പോളിഷ്; പുതിയ ഉല്‍പ്പന്നവുമായി കെഎഫ്‌സി

KFCഹോങ്കോംഗ്: നെയില്‍ പോളിഷുകള്‍ നഖത്തിന് മോടി കൂട്ടുവാനുള്ളതാണ്. വിവിധ നിറത്തിലും മണത്തിലുമുള്ള നെയില്‍ പോളിഷുകള്‍ വിപണികളില്‍ ലഭ്യമാണ്. ഇപ്പോഴിതാ ഭക്ഷണയോഗ്യമായ നെയില്‍ പോളിഷ് വിപണിയിലിറക്കുകയാണ്. പ്രശസ്തമായ കമ്പനി കെഎഫ്‌സിയാണ് നഖത്തില്‍ പുരട്ടിയ ശേഷം പതുക്കെ അകത്താക്കാന്‍ കഴിയുന്ന ക്യൂട്ടക്‌സ് തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷണ ഘട്ടമെന്നോണം ഹോങ്കോംഗിലാണ് നെയില്‍ പോളിഷ് നിര്‍മ്മിച്ചിരിക്കുന്നത്. ഒറിജിനില്‍, ഹോട്ട് ആന്‍ഡ് സ്‌പൈസി എന്നീ രണ്ട് തരത്തിലുള്ള ഫ്‌ളേവറുകളിലാണ് നെയില്‍ പോളിഷ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിക്കന്‍ വിഭവങ്ങളാണ് കെഎഫ്‌സി തയ്യാറാക്കുന്നത്. ചിക്കന്റെ അതേ സ്വാദോടുകൂടിയാണ് നെയില്‍പോളിഷും തയ്യാറാക്കിയിരിക്കുന്നതെന്ന് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അന്ന മഗ്ള്‍ സ്‌റ്റോണ്‍ പറയുന്നു. കെഎഫ്‌സി വിഭവങ്ങള്‍ക്കു വേണ്ടി സുഗന്ധമസാലകള്‍ തയ്യാറാക്കുന്ന മാക്കോര്‍മിക് ആന്‍ഡ് കമ്പനിയുടെ സഹായത്തോടെയാണ് തിന്നാന്‍ കഴിയുന്ന നെയില്‍ പോളിഷ് നിര്‍മ്മിച്ചത്.

Untitled-1

ഈ വര്‍ഷം അവസാനത്തോടെ നെയില്‍പോളിഷ് വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിനു മുമ്പ് ഉപഭോക്താളുടെ അഭിപ്രായം തേടുകയാണ് കെഎഫ്‌സി. ഫെയ്‌സ്ബുക്കിലും മറ്റ് സോഷ്യല്‍മീഡിയകളും വഴി നെയില്‍ഡ പോളിഷ് പരിചയപ്പെടുത്തുകയാണിപ്പോള്‍. ചിലര്‍ ആകാംക്ഷ പ്രകടിപ്പിച്ചു. ഇത് സാധ്യമാണോ എന്ന് ചിലര്‍ ചോദിച്ചു. ഏതായാലും നെയില്‍ പോളിഷ് വിപണിയിലിറങ്ങാനുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കള്‍.

nail-polish

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top