കളിക്കളത്തില്‍ കുഴഞ്ഞുവീണ് കാമറൂണ്‍ ഫുട്ബോള്‍ താരം മരിച്ചു
ബുക്കാറസ്റ്റ്: കളിക്കിടെ കുഴഞ്ഞു വീണ് കാമറൂണ്‍ രാജ്യാന്തര ഫുട്ബോള്‍ താരം പാട്രിക് എകംഗ്(26) മരിച്ചു. റൊമാനിയന്‍ ലീഗ് മത്സരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ലീഗിലെ ആദ്യപാദ മത്സരത്തില്‍ റൊമാനിയന്‍ ക്ലബായ ഡൈനാമോ ബുക്കാറെസ്റ്റിനായി കളിക്കുകയായിരുന്നു എകംഗ്. മിഡില്ഫീല്ഡറായ എകംഗ് 63 ആം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങി ഏഴു മിനുട്ടിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മുതലാണ് കാമറൂണിനു വേണ്ടി എകംഗ് പന്തുരുട്ടി തുടങ്ങിയത്. മുമ്പ് സ്പാനിഷ് ക്ലബായ കോര്ഡോബയ്ക്കായും കളിച്ചിരുന്നു.


കാമറൂണില്‍ നേരത്തെയും കളിക്കളങ്ങളില്‍ താരങ്ങളുടെ ജീവന് പൊലിഞ്ഞിരുന്നു. 2000ല്‍ സൗഹൃദ മത്സരത്തിനിടെ കറ്റാലിന് ഹല്ദാന് എന്ന താരം മരിച്ചിരുന്നു. 2003ല്‍ കോണ്‍ഫഡറേഷന്‍ കപ്പിനിടെ മാര്‍ക്ക് വിവിയന്‍ ഫോയും സമാന തരത്തില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക