ജിഷയുടെ കൊലപാതകം: സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് രാജ്‌നാഥ് സിംഗ്

rajnathകൊല്ലം: ജിഷയുടെ കൊലപാതകം സംബന്ധിച്ച കേസില്‍ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഗുരുതരമായ വീഴ്ചയാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കവിയൂര്‍, കിളിരൂര്‍ കേസുകളിലെ വിഐപിയെ വെളിപ്പെടുത്താത്ത വിഎസ് അച്യുതാനന്ദന് നീതി ലഭിക്കണമെന്ന് പറയാനുള്ള അവകാശമില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കൊല്ലത്ത് തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.

കേരളത്തില്‍ അമ്മമാരും സഹോദരിമാരും സുരക്ഷിതരല്ല. ജിഷയെ കൊലപ്പെടുത്തിയ കുറ്റവാളിക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഇന്ന് പരിഗണിക്കും. ജനാധിപത്യ വനിതാ സംഘടന സംസ്ഥാന സെക്രട്ടറി അഡ്വ. ടി ബി മിനിയാണ് നിലവിലുള്ള അന്വേഷണം ഫരവപ്ദമല്ല എന്ന് കാട്ടി ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top