പതഞ്ജലി ഫെയ്‌സ്‌ക്രീമിന്റെ പരീക്ഷണശാലയായി ലാലു പ്രസാദ് യാദവ്

ramdev

ദില്ലി: യോഗാ ഗുരു രാംദേവിന്റെ പതഞ്ജലി ബ്രാന്‍ഡ് പുറത്തിറക്കുന്ന പുതിയ ഉത്പ്പന്നം ഗോള്‍ഡ് ക്രീമിന്റെ ആദ്യത്തെ പരീക്ഷണം നടത്തിയത് സ്‌പെഷ്യല്‍ മോഡലിന്റെ മുഖത്താണ്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവായിരുന്നു പരീക്ഷണശാല. പൂര്‍ണമായും ഔഷധങ്ങള്‍ കൊണ്ട് നിര്‍മിച്ച ക്രീം വളരെ ഫലപ്രദമാണെന്ന് രാംദേവിന്റെ അവകാശവാദം. ഇത് ശരിവെക്കുന്നുവെന്ന് ലാലുവും തലയാട്ടി.

ദില്ലിയില്‍ യോഗ ക്ലാസില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിയതായിരുന്നു ലാലു പ്രസാദ് യാദവ്. പതഞ്ജലിയുടെ ഉത്പ്പന്നങ്ങളാണ് താന്‍ ഉപയോഗിക്കുന്നതെന്ന് രാംദേവ് പറഞ്ഞു. പൂര്‍ണമായും ഔഷധഗുണമുള്ളതാണ് ഉത്പ്പന്നങ്ങള്‍. സാധാരണ സോപ്പുകളില്‍ രാസവസ്തുക്കള്‍ ചേര്‍ത്താണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ പതഞ്ജലിയുടെ സോപ്പുകള്‍ പൂര്‍ണമായും ആയുര്‍വേദമാണെന്ന് യാദവ് പറഞ്ഞു.

പതഞ്ജലിയുടെ ഉത്പ്പന്നങ്ങളില്‍ രാസവസ്തുക്കള്‍ ഉണ്ടെന്നും നിലവാരമില്ലാത്തതാണെന്നുമുള്ള വാര്‍ത്തള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് രാംദേവ് പ്രതികരിച്ചു. ഗുണമേന്മയുള്ള ഉത്പ്പന്നങ്ങളാണ് പതഞ്ജലി നിര്‍മിക്കുന്നത്. തുടര്‍ന്നാണ് പതഞ്ജലി നിര്‍മിക്കുന്ന ഗോള്‍ഡ് ക്രീം യാദവിന്റെ മുഖത്തും നെറ്റിയിലും പുരട്ടിയത്. ഇത് നിങ്ങളെ കൂടുതല്‍ സുന്ദരനാക്കുമെന്ന് പറഞ്ഞായിരുന്നു രാംദേവിന്റെ ക്രീം പരീക്ഷണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top