കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന സ്‌കൂള്‍ ബസ്; ട്രെയിലര്‍

school-bus

കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം സ്‌കൂള്‍ ബസിന്റെ ട്രെയിലര്‍ പുറത്തു വന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ഗോപിനാഥാണ് നായിക.

സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ ഗോപകുമാറായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്. ചാക്കോച്ചന്റെ ആദ്യ പൊലീസ് വേഷമാണിത്. കുട്ടികളുടേയും സ്‌കൂളിന്റെയും പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. ഗൗരവമേറിയ ചില സാമൂഹ്യ പ്രശ്‌നങ്ങള്‍ കൂടി ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

ഗോപീസുന്ദറാണ് സംഗീതസംവിധാനം. എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എവി അനൂപാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മെയ് 13-ന് ചിത്രം തീയറ്ററുകളിലെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top