മുകേഷിന് വേണ്ടി വോട്ടു ചോദിച്ചും യുഡിഎഫിനെ വിമര്‍ശിച്ചും ഇന്നസെന്റ് എംപി

innocent

കൊല്ലം: കൊല്ലം നിയോജക മണ്ഡലം എല്‍ഡിഎഫ് സഥാനാര്‍ത്ഥി മുകേഷിന് വേണ്ടി വോട്ടു ചോദിക്കാന്‍ ചാലക്കുടി എംപിയും നടനുമായ ഇന്നസെന്റ് എത്തി. മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാടക-സിനിമാ പ്രവര്‍ത്തകര്‍ വാടിയില്‍ സംഘടിപ്പിച്ച സാസ്‌കാരി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്നതിനാണ് ഇന്നസെന്റ് എത്തിയത്. സിനിമയെക്കുറിച്ച് മാത്രമല്ല രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തമായ ബോധം മുകേഷിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന താരസംഘടന അമ്മയുടെ വിശേഷങ്ങളും തന്റെ കാന്‍സര്‍ രോഗകാലത്തെ തിരിച്ചറിവുകളുടെ ഓര്‍മപ്പെടുത്തലുകളും തന്റെ ലളിതമായ പ്രസംഗത്തിലൂടെ ഇന്നസെന്റ് പങ്കുവെച്ചു.

ഹാസ്യം കലര്‍ന്ന സംസാരത്തിലൂടെ സദസിനെ കൈയിലെടുത്ത ഇന്നസെന്റ് മുകേിന്റെ സ്വഭാവഗുണങ്ങളെക്കുറിച്ചാണ് അധികവും വിവരിച്ചത്. താന്‍ രാഷ്ട്രീയത്തിലേക്ക് കടന്നപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും മുകേഷും ഉള്‍പ്പെടെയുള്ളവര്‍ തമാശയായി പറഞ്ഞത് ഇനി കാശ് കുറേ അടിച്ചുമാറ്റാല്ലോ എന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പണവുമായി ആരും തന്നെ സമീപിച്ചിട്ടില്ല. ജനപ്രതിനിധി ആയാല്‍ മുകേഷിനും ആരുടേയും പണം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസിനെക്കുറിച്ച് പരാമര്‍ശിച്ച ഇന്നസെന്റ് യുഡിഎഫ് സര്‍ക്കാരിനേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കണക്കിന് പരിഹസിച്ചു. കോണ്‍ഗ്രസുകാര്‍ക്ക് അറിയേണ്ടത് മദ്യ നിരോധനത്തെക്കുറിച്ചോ വര്‍ജനത്തെക്കുറിച്ചോ അല്ല മറിച്ച് മദ്യത്തിന്റെ വിലയാണെന്നും ഇന്നസെന്റ് പറഞ്ഞു. കൈയില്‍ കരുതിയ പേപ്പറില്‍ എഴുതിയ മദ്യത്തിന്റെ വിവിധ ബ്രാന്‍ഡുകളുടെ വിലയും അദ്ദഹം വായിച്ചു. ഇടതുപക്ഷം ജയിക്കേണ്ടത് സാംസ്‌കാരിക സമൂഹത്തിന്റെ കൂടി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുകേഷിനെ കൂടാതെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജന്‍, മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top