ജലസംരക്ഷണത്തിന്റെ അനിവാര്യത ഓര്‍മ്മപ്പെടുത്തി ‘വേനല്‍പച്ച’

pacha

മലപ്പുറം: സംസ്ഥാനത്ത് കുടിവെളള ക്ഷാമം രൂക്ഷമാകുമ്പോള്‍ ജലസംരക്ഷണത്തിന്റെ അനിവാര്യത ഓര്‍മ്മപ്പെടുത്തി മലപ്പുറത്തെ ഒരുപറ്റം യുവാക്കളുടെ ഹൃസ്വസിനിമ. വേനല്‍പച്ച എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.
സമൂഹത്തില്‍ ഓരോതരം ആളുകളും പലതരത്തിലാണ് വെളളം ഉപയോഗിക്കുന്നത്. ചിലര്‍ അനാവശ്യമായി കുടിവെളളം ദുരുപയോഗം ചെയ്യുമ്പോള്‍ ചിലരാകട്ടെ കിലോമീറ്ററുകളോളം യാത്രചെയ്താണ് ഒരുകുടം വെളളം ശേഖരിക്കുന്നത്. ഈ പൊതുപ്രവണത തുറന്ന് കാണിക്കുന്നതാണ് മൂന്ന് മിനുട്ട് ദൈര്‍ഗ്യമുളള ചിത്രം.

ഓരോ ദിവസവും നാം പാഴാക്കുന്ന ഒരു കുടം വെളളം മതി മറ്റ് പലരുടെയും ദാഹം തീര്‍ക്കാനെന്ന യാത്ഥാര്‍ത്ഥ്യവും ചിത്രം ഓര്‍മ്മപ്പെടുത്തുന്നു. സംഭാഷണമോ ശബ്ദകോലാഹലങ്ങളോ ഇല്ലാതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യുവ കലാകാരന്‍ കബീര്‍ കരക്കൊടിയാണ് സംവിധായകന്‍. ജിമേഷ് പൂതേരി, ഫാസില്‍ കാളികാവ്, ഷെരീഫ് മങ്കട എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിച്ചിരിക്കുന്നു. കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത കുടിവെളളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഈ യുവാക്കളുടെ ചിത്രം ശ്രദ്ധേയമാകുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top