സിദ്ദിഖും ദിലീപും വീണ്ടും ഒന്നിക്കുന്നു

Dileep

കിങ് ലയര്‍ എന്ന സിനിമയുടെ മികച്ച വിജയത്തിന് പിന്നാലെ ജനപ്രിയ നായകന്‍ ദിലീപും സംവിധായകന്‍ സിദ്ദിഖും വീണ്ടും ഒന്നിക്കുന്നു. കിങ് ലയറില്‍ നിന്ന് വ്യത്യസ്തമായി സിദ്ദിഖിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നതാണ് പ്രത്യേകത. കിങ് ലയറുപോലെ മറ്റൊരു കോമഡി ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്.

ചിത്രത്തില്‍ ഹോട്ടല്‍മാനേജ്‌മെന്റ് പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന ഒരു കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. കുട്ടികളുടെ സ്വഭാവമാണ് പ്രിയരഞ്ജന്‍ എന്ന ഈ കഥാപാത്രത്തിന്. ചെറിയ കാര്യങ്ങള്‍ക്ക് പോലും മറ്റുള്ളവരോട് പക കാത്തുസൂക്ഷിക്കുന്ന വ്യക്തി. ഒരിക്കലും വിട്ടുവീഴ്ച മനോഭാവം കാട്ടാത്ത കഥാപാത്രം കൂടിയാണ് പ്രിയരഞ്ജന്‍. മറ്റു കഥാപാത്രങ്ങളുടെ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനത്തിലെത്തും.

സിദ്ദിഖ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിദ്ദിഖ് തന്നെയാണ് ദിലീപുമൊത്തുള്ള പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. നിലവില്‍ ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സിദ്ദിഖ്. നേരത്തെ ദിലീപിനെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ബോഡിഗാഡ് മികച്ച വിജയമായിരുന്നു കരസ്ഥമാക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top