ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളും സന്ദര്‍ശിക്കുന്നതിന് അനുമതി

umrahഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളും സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കി. നിലവില്‍ മക്കയും മദീനയും ജിദ്ദയും മാത്രം സന്ദര്‍ശിക്കുന്നതിനാണ് ഉംറ തീര്‍ത്ഥാടകര്‍ക്ക് അനുമതിയുള്ളത്. പുതിയ തീരുമാനം രാജ്യത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പുത്തന്‍ ഉണര്‍വ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉംറ വിസയില്‍ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും ചരിത്ര പ്രദേശങ്ങളും സന്ദര്‍ശിക്കുന്നതിന് പുതിയ തീരുമാനം സഹായകമാകും. രാജ്യത്ത് നടക്കുന്ന എക്‌സിബിഷനുകള്‍, സമ്മേളനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ പ്രയോജനപ്പെടുത്തുന്നതിനും തീര്‍ത്ഥാടകര്‍ക്ക് അനുമതി ഉണ്ടാകും. തീര്‍ത്ഥാടകര്‍ക്ക് രാജ്യം മുഴുവന്‍ സഞ്ചരിക്കാനുളള പദ്ധതി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജ് പ്രസിഡന്റ് അമീര്‍ സുല്ത്താന്‍ ബിന്‍ സല്‍മാനണ് ഉദ്ഘാടനം ചെയ്തത്.

ഹജ്ജ് മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വിദേശ കാര്യ മന്ത്രാലയം എന്നിവ സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തീര്‍ത്ഥാടകരുടെ ആവശ്യം കൂടി കണക്കിലെടുത്താണ് പുതിയ പദ്ധതി ആരംഭിക്കുന്നതെന്ന് അമീര്‍ സുല്ത്താന്‍ ബിന്‍ സല്‍മാന്‍ പറഞ്ഞു. സൗദി അറേബ്യയെ അടുത്തറിയുന്നതിന് ലോക മുസ്ലീങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ വിദേശരാജ്യങ്ങളിലുളളവര്ക്ക്യ ടൂറിസ്റ്റ് വിസ അനുവദിക്കാറില്ല. വിനോദ സഞ്ചാര മേഖല പരിപോഷിപ്പിക്കുന്നതിന് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കണമെന്ന് ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജ് ഏറെ കാലമായി ആവശ്യപ്പെടുന്ന കാര്യമാണ്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീര്ത്ഥാ ടകര്ക്ക് രാജ്യം മുഴുവന്‍ സന്ദര്‍ശിക്കുന്നതിന് അവസരം ഒരുക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top