ഭിന്നലിംഗ വിഭാഗക്കാരെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഖുശ്ബുവിനെതിരെ പരാതി

KHUSHBU

ചെന്നൈ: ഭിന്നലിംഗക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഖുശ്ബുവിനെതിരെ പരാതി. ഭിന്നലിംഗ വിഭാഗക്കാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഭാരതി കണ്ണമ്മയാണ് പരാതിയുമായി മധുര കോടതിയെ സമീപിച്ചത്.

നേരിട്ട് എംപിയോ എംഎല്‍എയോ ആകുന്നതിനു മുമ്പ് സ്വന്തമായൊരു പ്രൊഫൈല്‍ ഉണ്ടാക്കിയെടുക്കാനാണ് ഭിന്നലിംഗക്കാര്‍ ശ്രമിക്കേണ്ടത് എന്ന ഖുശ്ബുവിന്റെ പരാമര്‍ശത്തിനെതിരെയാണ് പരാതി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യത്തെ ഭിന്നലിംഗ വിഭാഗക്കാരിയായ തന്നെ ലക്ഷ്യമിട്ടാണ് ഖുശ്ബുവിന്റെ പരാമര്‍ശമെന്നും ഇത് തന്നെയും ഭിന്നലിംഗ സമൂഹത്തെയും വേദനിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. മധുര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാലിലാണ് പരാതി ഫയല്‍ ചെയ്തിരിക്കുന്നത്.

സെക്ഷന്‍ 499 പ്രകാരം അപകീര്‍ത്തികരമാണ് ഖുശ്ബുവിന്റെ പരാമര്‍ശമെന്നും ഇതിനെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. ഏപ്രില്‍ 25നാണ് കോടതി കേസ് പരിഗണിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top