ചൂടിന്റെ നേര്‍സാക്ഷ്യം: കൊടും ചൂടില്‍ വെറും നിലത്ത് ഓലെറ്റ് പാകം ചെയ്ത വീട്ടമ്മ

eggതെലങ്കാന: വീടിന്റെ തറയില്‍ മുട്ട കലക്കി ഒഴിച്ച് ഓംലെറ്റ് പാകം ചെയ്യുന്ന വീട്ടമ്മയുടെ ദൃശ്യങ്ങള്‍ രാജ്യം ഇപ്പോള്‍ നേരിടുന്ന കനത്ത ചൂടിന്റെ നേര്‍സാക്ഷ്യമായി മാറുന്നു. തെലുങ്കാനയിലെ കരിംനഗറില്‍ നിന്നുമാണ് വെറു തറയില്‍ മുട്ട കലക്കിയൊഴിച്ച് മിനിറ്റുകള്‍ക്കകം ഓംലെറ്റ് റെഡിയായി വരുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നത്.

40 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് തെലങ്കാനയില്‍ അനുഭവപ്പെടുന്ന ചൂട്. കനത്ത ചൂടില്‍ 35ലധികം ഇതിനോടകം പേരാണ് മരിച്ചത്. ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയട്ടുണ്ട്. തെലങ്കാനയ്ക്കു പുറമേ ഹൈദ്രാബാദിലും നിസാമാബാദിലും കരിംനഗറിലും കനത്ത ചൂടാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top