കയ്യൂക്കിന്റെ കരുത്തില്‍ ആളുകളെ മതത്തിലേക്ക് ക്ഷണിക്കലല്ല ഇസ്ലാമിന്റെ രീതിയെന്ന് മക്ക മസ്ജിദുല്‍ ഹറം ഇമാം

mecca-imamകോഴിക്കോട്: കയ്യൂക്കിന്റെ കരുത്തില്‍ ആളുകളെ മതത്തിലേക്ക് ക്ഷണിക്കലല്ല ഇസ്ലാമിന്റെ രീതിയെന്ന് മക്കയിലെ മസ്ജിദുല്‍ ഹറം ഇമാം. ഇക്കാര്യം മനസിലാക്കാന്‍ ഇന്ത്യയിലേക്ക് ഇസ്ലാം കടന്നുവന്ന രീതി നോക്കിയാല്‍ മനസ്സിലാകും. ഇപ്പോള്‍ പാശ്ചാത്യരാഷ്ട്രങ്ങളിലൊക്കെ നടന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിന്റെ പേരിലുള്ള ഭീകരവാദങ്ങള്‍ ഇസ്ലാമിക തത്വത്തിന് വിരുദ്ധമാണ്. പണ്ട് മുസ്ലിങ്ങളേക്കാള്‍ ദയയുള്ളവരെ യൂറോപ്യന്മാര്‍ കണ്ടിട്ടിട്ടുണ്ടായിരുന്നില്ല. ഭീകരവാദവുമായി ബന്ധപ്പെട്ടുയരുന്നവയില്‍ ഭൂരിഭാഗം അക്രമങ്ങളിലും മുസ്ലിങ്ങളല്ല പങ്കാളികളെന്നതാണ് യാഥാര്‍ത്ഥ്യം.

മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ പോലും ഉണ്ടാകുന്ന ഭീകരവാദം മുസ്ലിങ്ങളുടെ തന്നെ ജീവനെടുക്കുന്നു. ലോകത്ത് നടക്കുന്ന തീവ്രവാദങ്ങളെ നേരിടാന്‍ സൗദി സര്‍ക്കാര്‍ സൈനിക നീക്കം തന്നെ നടത്തുന്നുണ്ടെന്നും മക്ക ഇമാം ശൈഖ് സ്വാലിഹ്ബിന് മുഹമ്മദ് അബൂതാലിബ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top