ഇളയ ദളപതി ചിത്രം തെറിയുടെ മേക്കിംഗ് വീഡിയോ കാണാം

Untitled-4

തമിഴകത്തിന്റെ ഇളയ ദളപതി വിജയ് നായകനാകുന്ന തെറിയുടെ മേക്കിംഗ് വീഡിയോ പുറത്തുവന്നു. വിജയ് മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു എന്നുളള പ്രത്യേകതയും തെറിക്കുണ്ട്. ഇത് ഇളയദളപതിയുടെ 59ആമത് ചിത്രം കൂടിയാണ്. സാമന്തയും ആമി ജാക്‌സണുമാണ് തെറിയില്‍ വിജയ്‌യുടെ നായികമാരാകുന്നത്.

സൂപ്പര്‍ ഹിറ്റ്‌ റൊമാന്റിക് ചിത്രം രാജാറാണിക്കുശേഷം തമിഴകത്തിന്റെ യുവ സംവിധായകന്‍ ആറ്റ്‌ലി ഒരുക്കുന്ന ചിത്രമാണ് തെറി. ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. വിജയ്‌യുടെ മകള്‍ ദിവ്യയും നടി മീനയുടെ മകള്‍ നൈനികയും ചിത്രത്തില്‍ ബാലതാരങ്ങളായെത്തുന്നുണ്ട്. തെറിയുടെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ കലോയണ്‍ വോഡ്‌നിഷ്‌റോഫാണ്. ട്രോയ്, മിഷന്‍ ഇംപോസിബിള്‍ എന്നീ ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങള്‍ വിസ്മയകരമാക്കിയതിനുപിന്നില്‍ കലോയണിന്റെ സാന്നിധ്യമാണ്.

കലൈപുലിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. തമിഴ് പുതുവര്‍ഷമായ ഏപ്രില്‍ 14ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിക്കഴിഞ്ഞു.

DONT MISS