പ്രത്യുഷയുടെ മരണത്തിന് കാരണം കാമുകന് രാഹുലാണെന്ന് അമ്മ

മുംബൈ: പ്രത്യുഷ ബാനര്‍ജിയുടെ മരണത്തിന് കാരണം കാമുകനായ രാഹുല്‍ രാജ് സിംഗാണെന്ന് നടിയുടെ അമ്മ സോമ ബാനര്‍ജി. കാണ്ഡിവാലിയില്‍ മകളോടൊപ്പമാണ് താന്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ജനുവരിയില്‍ പ്രത്യുഷയെ തന്റെ കൂടെ മാലാദിലേക്ക് കൊണ്ടുപോകുകയാണെന്ന് പറയുകയും തന്നോട് നാട്ടിലേക്ക് പോകാന്‍ രാഹുല്‍ ആവശ്യപ്പെട്ടെന്നും ഇവര്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് പ്രത്യുഷ അച്ഛനെ വിളിച്ച് താന്‍ പ്രതിസന്ധിയിലാണെന്ന് അറിയിച്ചിരുന്നു.
പിന്നീട് തന്നെ വിളിച്ചപ്പോഴും ഇതുതന്നെയാണ് പറഞ്ഞത്. ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പ്രത്യുഷയുടെ മാതാവ് ആരോപിച്ചു. ഇതിനിടെ രാഹുല്‍ പ്രത്യുഷയെ ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നാരോപിച്ച് സുഹൃത്തുക്കളും രംഗത്തെത്തി.

പ്രത്യുഷാ ബാനര്‍ജി തന്റെ ആത്മഹത്യയുടെ സൂചനകള്‍ നല്കി വാട്സ്ആപ് അക്കൗണ്ടിന്റെ സ്റ്റാറ്റസ് മാറ്റിയിരുന്നു. വെള്ളിയാഴ്ച്ചയാണ് താരം തന്റെ സ്റ്റാറ്റസ് മാറ്റിയത്. മരണത്തിന് ശേഷവും നിന്നില്‍ നിന്നും ഞാന്‍ മുഖം തിരിക്കില്ല. ഒരു സ്മൈലി ചിഹ്നത്തോടെ ഈ വാക്കുകളാണ് അവസാനത്തെ വാട്സ്ആപ്പ് സ്റ്റാറ്റസായി പ്രത്യുഷ ബാനര്‍ജി എഴുതിവെച്ചിരുന്നത്.

കാമുകന് രാഹുല്‍ രാജ് സിംഗുമായുള്ള പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍ . ഇരുവരും വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന വിവരങ്ങള്‍ നേരത്തേ പുറത്തു വന്നിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച്ച പ്രത്യുഷ ആത്മഹത്യ ചെയ്തത്. രാവിലെ മുംബൈയിലെ വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വൈകിട്ടോടെ മരണം സംഭവിച്ചു. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
Actress Pratyusha Banerjee's friend Rahul Raj Singh reaches Siddharth Hospital in Mumbai pic.twitter.com/RkgdPlSrBp
— ANI (@ANI_news) April 2, 2016
ബാലികാവധു എന്ന ഹിന്ദി സീരിയലിലെ ആനന്ദി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ നടിയായിരുന്നു ആനന്ദി. പ്രമുഖ ടിവി റിയാലിറ്റി ഷോകളിലും പ്രത്യുഷ പങ്കെടുത്തിരുന്നു. ബിഗ്ബോസ് 7 , ജലക് ധിക്കലാ ജാ 5, കോമഡി ക്ലാസെസ് എന്നീ ഷോകളിലൂടെ പരിചിതയായ നടിയാണ് പ്രത്യുഷ.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക