‘സ്‌പൈഡര്‍മാന്‍ ആവാനൊന്നും നമ്മളില്ലേയ്’; എത്ര നടക്കാത്ത സ്വപ്‌നമെന്ന് ദുല്‍ഖര്‍

dulquer
ദുല്‍ഖര്‍ സല്‍മാന്‍ ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നതായി വന്ന വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി താരം തന്നെ രംഗത്ത്. എത്ര നടക്കാത്ത മനോഹരമായ സ്വപ്‌നമെന്നാണ് ദുല്‍ഫര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ദുല്‍ഖര്‍ ഹോളിവുഡില്‍ ലോകത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കുന്ന ചിത്രത്തില്‍ സ്‌പൈഡര്‍മാനായിട്ട് എത്തുന്നതായിട്ടാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. അവധിക്കാലം ആഘോഷിക്കാനായി അമേരിക്കിയില്‍ പോയ ദുല്‍ഖറിനെ അമേരിക്കയില്‍ വച്ച് അപ്രതീക്ഷിതമായി ചിത്രത്തിന്റെ സംവിധായകനെ കാണുകയായിരുന്നു. അങ്ങനെയാണ് മലയാള സിനിമയിലെ ഒരു താരത്തിനും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത ഈ ഓഫര്‍ ദുല്‍ഖറിന് ലഭിച്ചതെന്നുമാണ് വാര്‍ത്തകള്‍ വന്നത്.

Spider-Man ayi njaan ! Ethra manoharamaya nadakkatha swapnam !!!

Posted by Dulquer Salmaan on Thursday, 31 March 2016

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top