ലാഹോറില്‍ വന്‍ ചാവേറാക്രമണം: 53 മരണം

LAHOREലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ ഉണ്ടായ ചാവേറാക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാഹോറിലെ തിരക്കേറിയ പ്രദേശമായ ഗുല്‍ഷാന്‍ ഇക്ബാല്‍ പാര്‍ക്കിലാണ് ചാവേറാക്രമണമുണ്ടായത്.

കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് പ്രഥമിക റിപ്പോര്‍ട്ടുകള്‍. മരണ സംഘ്യ ഇനിയും കൂടിയേക്കുമെന്ന് സൂചനകളുണ്ട്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ച് ക്രമാതീതമായ തിരക്കായിരുന്നു ഇന്ന് പാര്‍ക്കില്‍ ഉണ്ടായിരുന്നത്. സ്ഥലത്ത് സുരക്ഷ ശക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top