ആഘോഷമായി ‘വള്ളീം തെറ്റി പുള്ളീം തെറ്റി’യിലെ ഗാനങ്ങള്‍

vallim-thetti

കുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്മാരാകുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’എന്ന ചിത്രത്തിലെ പാട്ടുകള്‍ പുറത്തുവന്നു. സൂരജ് എസ് കുറുപ്പ് സംഗീതസംവിധാനം നിര്‍വ്വഹിച്ച ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സൂരജ് തന്നെയാണ് ഇതില്‍ അഞ്ചെണ്ണം രചിക്കുകയും മൂന്നെണ്ണത്തില്‍ ആലപിക്കുകയും ചെയ്തിട്ടുള്ളത്. ഹരിനാരായണന്‍ ബി. കെ. രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്.

വിജയ് യേശുദാസ്, ഹരിചരന്‍, വിനീത് ശ്രീനിവാസന്‍, വിധു പ്രതാപ്, സിതാര, മഡോണ സെബാസ്റ്റ്യന്‍, സച്ചിന്‍ വാര്യര്‍, ഹിഷാം അബ്ദുള്‍ വഹാബ്, അശ്വതി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247-നാണ് പാര്‍ട്‌നര്‍.

vallim-thetti-3 vallim-thetti-1

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. കുഞ്ചാക്കോ ബോബന്‍, ശ്യാമിലി, മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, മുത്തുമണി, സീമ ജി. നായര്‍, കലാഭവന്‍ ഹനീഫ, ചിത്രത്തിന്റെ സംവിധായകന്‍ ഋഷി ശിവകുമാര്‍, സംഗീത സംവിധായകന്‍ സൂരജ് എസ്. കുറുപ്പ്, നിര്‍മ്മാതാവ് ഫൈസല്‍ ലത്തീഫ്, പിന്നണി ഗായകരായ സിതാര, വിധു പ്രതാപ്, സംവിധായകരായ ജി.മാര്‍ത്താണ്ഡന്‍, സിദ്ധാര്‍ത്ഥ ശിവ, തുടങ്ങിയവരും മറ്റ് അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ ഗാനങ്ങള്‍ കേള്‍ക്കാം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top