ചാക്കോച്ചന്റെ ഹനുമാനാട്ടവുമായി ‘വള്ളീം തെറ്റി പുള്ളീം തെറ്റി’

valli 2

വള്ളീം തെറ്റി പുള്ളീം തെറ്റിക്ക് വേണ്ടി കുഞ്ചാക്കോ ബോബന്‍ പുരാണകഥാപാത്രമായ ഹനുമാന്റെ വേഷത്തിലെത്തുന്നു. പത്ത് ദിവസത്തോളം നീണ്ടുനിന്ന ഉത്സവ ചിത്രീകരണത്തിനായി രാത്രിയും പകലും പച്ചച്ചായം തേച്ച് ഹനുമാന്‍ വേഷത്തിലായിരുന്നു ചാക്കോച്ചന്‍. ചിത്രത്തില്‍ ഹനുമാനാട്ടം എന്ന കലാരൂപത്തിനു വേണ്ടിയാണ് ചാക്കോച്ചന്‍ പുരാണ വേഷത്തില്‍ എത്തുന്നത്. ചിത്രീകരണത്തിന്റെ അവസാനദിവസം സംവിധായകന്‍ ഉള്‍പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ പച്ചച്ചായം തേച്ച് ചാക്കോച്ചന്റെ ഹനുമാന്‍ വേഷത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

valli 3

നവാഗതനായ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം ശ്യാമിലിയാണ് നായികയാകുന്നത്. തൊണ്ണൂറുകളിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമയുടെ പശ്ചാത്തലം. ഒരു സി-ക്ലാസ് തീയറ്ററും ഗ്രാമത്തിലെ പത്ത് ദിവസത്തെ ഉത്സവവും കഥയില്‍ വിഷയമാകുന്നു. ഗ്രാമത്തിലെ തീയറ്ററിലെ പ്രോജക്ട് ഓപ്പറേറ്ററിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ആഗോളവത്കരണത്തിന്റെ കടന്നുവരവ് ഗ്രാമത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍. വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ ആദ്യഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അച്ചപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. കുഞ്ഞുണ്ണി എസ് കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വിഷു റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top