സൈനീകര്‍ക്ക് ശമ്പളത്തോടൊപ്പം പെണ്‍കുട്ടികളെ പീഡിപ്പിക്കാനുള്ള അനുമതിയും: യുഎന്‍ മനുഷ്യവാകാശ സംഘടനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

sudanസൗത്ത് സുഡാന്‍: സൗത്ത് സുഡാനില്‍ സൈനികര്‍ക്ക് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നുവെന്ന് യുഎന്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയുടെ വെളിപ്പെടുത്തല്‍. സൈനിക വൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന സൈനീകകര്‍ക്ക് ശമ്പളത്തോടൊപ്പമോ പകരമോ ആയാണ് ബലാത്സംഗത്തിനുള്ള അനുമതിയും ലഭിച്ചിരുന്നതെന്ന് മുനഷ്യവകാശ സംഘടനയുടെ തലവന്‍ സെയ്ദ് റാദ് ആണ് വെളിപ്പെടുത്തിയത്. കുട്ടികളേയും വികലാംഗരേയും ചുട്ടുകൊല്ലാറുണ്ടായിരുന്നുവെന്നും സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂട്ടക്കുരുതി, ബലാത്സംഗം എന്നിങ്ങനെ മനുഷത്വം മരവിച്ച നിരവധി പ്രവര്‍ത്തനങ്ങള്‍ തെക്കന്‍ സുഡാനില്‍ അരങ്ങേറാറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒടുവില്‍ ആഭ്യന്തര കലാപങ്ങള്‍ക്കു വരെ വഴിയൊരുക്കാറുണ്ടെന്നും സെയ്ദ് പറയുന്നു. രാജ്യത്ത് നടന്ന 90 ശതമാനം കുറ്റകത്യങ്ങളുടേയും കാരണം സൈന്യത്തിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പെണ്‍കുട്ടികളെ പീഡിപ്പിക്കുക മാത്രമല്ല അവരുടെ രക്ഷിതാക്കളെ ഇതു കാണാന്‍ നിര്‍ബന്ധിക്കുകയും എതിര്‍ത്താല്‍ മര്‍ദ്ദിക്കുകയും ചെയ്യാറുണ്ടെന്നും സെയ്ദ് വ്യക്തമാക്കുന്നു. മോഷണവും അക്രമവും എന്നു തുടങ്ങി എല്ലാത്തരം ആക്രമണ പരമ്പരകളും തെക്കന്‍ സുഡാനില്‍ നിലനില്‍ക്കുന്നുണ്ട്. ഇവിടെ നടക്കുന്ന പീഡനങ്ങളെക്കുറിച്ചും ആക്രമങ്ങളെക്കുറിച്ചും യുഎന്‍ റിപ്പോര്‍ട്ടില്‍ ഉള്ള കണക്കുകളേക്കാള്‍ മൂന്നിരട്ടി യഥാര്‍ത്ഥത്തില്‍ സുഡാനില്‍ അരങ്ങേറുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ ഭരണാധികാരികളുടെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുമുള്ള നിയന്ത്രണണങ്ങളും നടപടികളും ഉണ്ടായിരുന്നില്ലെന്നും സെയ്ദ് പറയുന്നുണ്ട്. 2013ലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് യുഎന്‍ സെക്രട്ടറി ബാന്‍ കി മൂണിന് 2014ല്‍ സമര്‍പ്പിക്കുകയു ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തുവിടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top