സൂര്യ ചിത്രം 24ന്റെ ടീസറിനെ പ്രശംസിച്ച് ധനുഷിന്റെ ട്വീറ്റ്

surya dhanushവിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം 24 ന്റെ ടീസറിനെ വാനോളം പ്രശംസിച്ച്  ധനുഷിന്റെ ട്വീറ്റ്. ഇന്നലെ വൈകുന്നേരം പുറത്തു വിട്ട ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് വന്‍ സ്വീകരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ടീസര്‍ തന്നെ അതിശയിപ്പിച്ചെന്നും ഇന്റര്‍ നാഷണല്‍ നിലവാരമുള്ള മെയ്ക്കിംഗാണ് ചിത്രത്തിന്റേതെന്ന് ടീസര്‍ തെളിയിക്കുന്നുണ്ടെന്നും ധനുഷ് ട്വറ്ററില്‍ കുറിച്ചു. സൂര്യയുടെ കഠിനാധ്വാനം എല്ലാ ഫ്രെയിമിലും പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 24 ടീമിനെ അഭിനന്ദിക്കാനും ധനുഷ് മറന്നില്ല. അടുത്ത മാസമാണ് സയന്‍സ് ഫിക്ഷന്‍ ചിത്രമായ 24 ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top