മോചനത്തിന് ശേഷമുള്ള പ്രസംഗം: കനയ്യയ്ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് ബോളിവുഡ് താരം

KANAYYA-PARITHOSHIKAM
ദില്ലി: ജെഎന്‍യു യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാറിന് രണ്ട് ലക്ഷം രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത് പ്രമുഖ ബോളിവുഡ് താരം. പ്രമുഖ സിനിമാ താരമായ കമാല്‍ റാഷിദ് ഖാനാണ് തന്റെ ഡല്‍ഹിയിലെ ഓഫീസിലെത്തി തുക കൈപ്പറ്റാന്‍ കനയ്യയോട് ട്വിറ്ററിലൂടെ നിര്‍ദേശിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ചായക്കടക്കാരന്റെ മകനാണെങ്കില്‍, അതിലും പാവപ്പെട്ടയാളുടെ മകനാണ് കനയ്യകുമാര്‍. ജനം കൂടുതല്‍ പാവപ്പെട്ടവനൊപ്പമാണെന്നും, അതിനാല്‍ കനയ്യയ്ക്കാണ് ഭാവിയെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഒരു ഹീറോ ആക്കിയതിനും, ഭാവി രാഷ്ട്രീയക്കാരനാക്കിയതിലും മോദിയോട് നന്ദിയുണ്ടാകണമെന്നും കമല്‍ ട്വീറ്റ് ചെയ്തു.

മോദിയുടെ എല്ലാ മന്‍ കി ബാത് പരിപാടിയും ചേര്‍ത്തതിന് തുല്യമാണ്, കനയ്യയുടെ ഇന്നലത്തെ ഒരു പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളോട് ഏറ്റുമുട്ടിയതിന് മോദി ഭാവിയില്‍ ഖേദിക്കുമെന്നും കമല്‍ പറഞ്ഞു.

നിരന്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുന്ന കമല്‍, മുന്‍പ് മോദി അധികാരത്തിലെത്തിയാല്‍ ഇന്ത്യ വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൊച്ചടിയാനെതിരെ പ്രചരണം നടത്തിയതിനും, ധനുഷിനെതിരെ ജാതി പരാമര്‍ശം നടത്തിയതിനും മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നയാളാണ് കമല്‍. വാഗ്ദാനം കനയ്യ സ്വീകരിക്കുമോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top