special page

എം സ്വരാജ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി, എ എന്‍ ഷംസീര്‍ പ്രസിഡന്റ്

shamseer

മലപ്പുറം: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി എം സ്വരാജിനെ വീണ്ടും തെരഞ്ഞെടുത്തു. എഎന്‍ ഷംസീറാണ് പുതിയ പ്രസിഡന്റ്. പി ബിജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. തിരൂരില്‍ സമാപിച്ച ഡിവൈഎഫ്‌ഐ 13-ആം സമ്മേളനത്തിലാണ് ഡിവൈഎഫ്‌ഐയുടെ പുതിയ സാരഥികളെ തെരഞ്ഞെടുത്തത്.

വിപി റജീന, കെ മണികണ്ഠന്‍, പികെ അബ്ദുല്ല നവാസ്, നിതിന്‍ കണിച്ചേരി, ഐ സാജു എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും. കെ രാജേഷ്, ബിജു കണ്ടക്കൈ, എസ് സതീഷ്, പി നിഖില്‍ കെ പ്രേംകുമാര്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.

തലശേരി സ്വദേശിയായ എഎന്‍ ഷംസീര്‍ നേരത്തെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മത്സരിച്ചിരുന്നു. നിലമ്പൂര്‍ സ്വദേശിയായ എം സ്വരാജ് രണ്ടാം തവണയാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയാകുന്നത്. 2005-ലായിരുന്നു സെക്രട്ടറി പദം വഹിച്ചിരുന്നത്. 2011 മുതല്‍ 2013 വരെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top