ഐഫോണ്‍ വില പകുതിയാക്കാനൊരുങ്ങി ആപ്പിള്‍

i-phone

ടെക്ക് പ്രേമികളുടെ ആവേശമാണ് ഐഫോണുകള്‍. ആപ്പിള്‍ പ്രേമികളെത്തേടിയാണ് പുതിയ സന്തോഷ വാര്‍ത്തയെത്തിയിരിക്കുന്നത്. പുതിയ ഫോണായ ഐഫോണ്‍ എസ്ഇ പുറത്തിറങ്ങുന്നതോടെ ആപ്പിള്‍ 5എസ് ഫോണുകളുടെ വില പകുതിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാര്‍ച്ച് 22നാണ് എസ്ഇ ഫോണുകള്‍ പുറത്തിറങ്ങുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിള്‍ 5എസ് ഫോണുകളുടെ വില ഇന്ത്യന്‍ വിപണിയില്‍ 12000നും 13000നുമിടയിലാകുമെന്നാണ് പ്രതീക്ഷ.

പ്രമുഖ മൊബൈല്‍ വിപണി നിരീക്ഷകനായ മിങ്ചി കുയോ ഉള്‍പ്പെടെയുള്ളവരാണ് 5എസ് വില 50% വരെ കുറയുമെന്ന് വിലയിരുത്തുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ 450 ഡോളര്‍ വിലയുള്ള 5എസ് ഫോണ്‍ വില 225 ഡോളറെങ്കിലുയാകും മാറുക. ആന്‍ഡ്രോയിഡ് ഫോണുകളെ തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ വിപണിയിലും സമാനമായ വിലക്കുറവ് ഉണ്ടാകും. 16ജിബി ഫോണിന് നിലവില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ സൈറ്റുകളില്‍ 21,499 രൂപയാണ് വില. വിലക്കുറവ് നടപ്പാകുമ്പോള്‍ ഇന്ത്യയിലെ വില 12000നും 13000നുമിടയിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐഫോണ്‍ 4 മുന്‍പ് ഇതേ വിലയ്ക്ക് ലഭ്യമാക്കിയപ്പോള്‍ ഇന്ത്യയില്‍ ആപ്പിള്‍ ഉപയോക്താക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top