വാട്ട്‌സാപ്പിലൂടെ ഇനി ഡോക്യുമെന്റുകളും

whatsapppഅഞ്ച് പുതിയ കിടിലന്‍ ഫീച്ചറുകളുമായി വാട്ട്‌സാപ്പ് പുതിയ വേര്‍ഷന്‍. ഇമേജ്,വീഡിയോ,ഓഡിയോ ഫയലുകള്‍ മാത്രം അയക്കാന്‍ പറ്റുന്ന സൗകര്യമായിരുന്നു ഇതുവരെ വാട്ട്‌സാപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ ഡോക്യുമെന്റുകളും വാട്ട്‌സാപ്പിലൂടെ അയക്കാം. പിഡിഎഫ് ഫയലുകളാവും ആദ്യഘട്ടത്തില്‍ സപ്പോര്‍ട്ട് ആവുക.

IMG_3392

വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനിലാണ് ഈ സംവിധാനം ലഭ്യമാവുക. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പുതിയ വേര്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. നേരത്തെ വാട്ട്‌സാപ്പ് ചാറ്റില്‍ ആറ് അറ്റാച്ചമെന്റ് ഓപ്ക്ഷനുകളാണുണ്ടായിരുന്നത്. പുതിയ സംവിധാനം ലഭ്യമാകണമെങ്കില്‍ അയക്കുന്നയാളും സ്വീകരിക്കുന്നയാളും പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഇതിനു പുറമേ 100 ഇമോജികള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ ഡ്രൈവ് ബാക്കപ്പ്, അഞ്ചു ഭാഷകളിലുള്ള സപ്പോര്‍ട്ട്, വീഡിയോ സൂം ചെയ്യാനുള്ള സംവിധാനം, വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്യാനുള്ള സംവിധാനം എന്നിവ പുതിയ വേര്‍ഷനില്‍ ലഭ്യമാണ്.

whatsapp

ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ വേര്‍ഷന്‍. ഏറെ ഉപകാരപ്രദമായ പുതിയ സംവിധാനങ്ങള്‍ വാട്ട്‌സാപ്പിന്റെ ജനപ്രിയതയും സ്വീകാര്യതയും ഏറെ വര്‍ദ്ധിപ്പിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top