രാജീവ് വധക്കേസിലെ പ്രതികളുടെ മോചനത്തിനായി വീണ്ടും തമിഴ്‌നാട് സര്‍ക്കാര്‍

Rajiv gandhi

ചെന്നൈ: രാജീവ് വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീണ്ടും നടപടി തുടങ്ങി. ഏഴ് പ്രതികളുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാരിനോട് സമ്മതം ചോദിച്ചു. കേന്ദ്രത്തിന്റെ സമ്മതമില്ലാതെ പ്രതികളെ വിട്ടയയ്ക്കാന്‍ കഴിയില്ലയെന്നതിനെ തുടര്‍ന്നാണ് നടപടി.

rajiv6
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന പ്രതികളുടെ ദയാഹര്‍ജി പരിഗമിക്കുന്നത് വര്‍ഷങ്ങള്‍ വൈകിയതിനെതുടര്‍ന്നാണ്, സുപ്രീം കോടതി കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ റദ്ദാക്കിയത്. മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷയാണ് ഇത്തരത്തില്‍ 2014 ഫെബ്രുവരി 18ന് റദ്ദാക്കിയത്. തൊട്ടടുത്ത ദിവസം തന്നെ കേസിലെ ഏഴ് പ്രതികളെയും മോചിപ്പിക്കാന്‍ തീരിമാനിക്കുകയും, 20ാം തീയതി തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു.

rajiv4
ഈ കേസില്‍, സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വോട്ടെടുപ്പിലൂടെയാണ് വിധി പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അനുവാദമില്ലാതെ ദേശീയ താല്‍പര്യമുള്ള കേസുകളില്‍ ശിക്ഷാ ഇളവ് പ്രഖ്യാപിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അനുവാദമില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി. രണ്ടിനെതിരെ മൂന്ന് വോട്ടുകള്‍ക്ക് തീരുമാനമെടുത്താണ് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് അന്ന് കേസില്‍ വിധി പറഞ്ഞത്.

nalini
ചെന്നൈയിലെ ടാഡാ കോടതിയില്‍ നടന്ന വിചാരണയില്‍ 26 പ്രതികള്‍ക്കും വധശിക്ഷയായിരുന്നു വിധിച്ചിരുന്നത്. ഈ വിധിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സുപ്രീംകോടതി ഇത് നാല് പേര്‍ക്ക് മാത്രമായി ചുരുക്കി. ജയിലില്‍ വെച്ച് പ്രസവിച്ച നളിനിയുടെ മകളുടെ അഭ്യര്‍ത്ഥനയനുസരിച്ച് രാജീവ് ഗാന്ധിയുടെ വിധവ സോണിയാഗാന്ധിയുടെ ഇടപെടല്‍ പ്രശ്‌നത്തിലുണ്ടാകുകയും, നളിനിയുടെ വധശിക്ഷയും റദ്ദാക്കുകയും ചെയ്തിരുന്നു. മറ്റ് മൂന്ന് പേരുടെ വധശിക്ഷയാണ് സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം റദ്ദാക്കിയത്. നളിനിക്ക് കഴിഞ്ഞ ആഴ്ചയില്‍ അച്ഛന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ 12 മണിക്കൂര്‍ നേരത്തേക്ക് പരോളും അനുവദിച്ചിരുന്നു. 1991 മേയ് 21നാണ് രാജീവ് ഗാന്ധിയുള്‍പ്പെടെ 15 പേരെ ചെന്നെ ശ്രീപെരുമ്പത്തൂരില്‍ കൊല്ലപ്പെട്ടത്.

rajiv-2
തമിഴ് രാഷ്ട്രീയത്തില്‍ സുപ്രധാന സ്വാധീനം ചെലുത്താന്‍ കഴിയുന്ന തീരുമാനത്തിലൂടെ, ജയലളിതയ്ക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേസില്‍ കേന്ദ്രം ഇനിയെന്ത് തീരുമാനമെടുക്കുമെന്നതാണ് ഇനി പ്രധാനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top