അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം; നാലു ചാവേറുകളെ വധിച്ചു

afghan-consulate

ജലാലാബാദ്: അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ചാവേര്‍ ആക്രമണം. ഇന്ത്യന്‍ സൈന്യവും അഫ്ഗാനിസ്താന്‍ സൈന്യവും സംയുക്തമായി നടത്തിയ പ്രത്യാക്രമണത്തില്‍ നാലു ചാവേറുകളെ വധിച്ചു. കിഴക്കന്‍ അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടനവും വെടിവെപ്പും ഉണ്ടായി.

ഇന്ത്യന്‍ കോണ്‍സുലേറ്റായിരുന്നു ആക്രമികളുടെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോണ്‍സുലേറ്റിന് സമീപത്തായി ഗ്രനേഡ് നിക്ഷേപിച്ചതായി കണ്ടെത്തി. സ്‌ഫോടനത്തില്‍ അടുത്തുള്ള കെട്ടിടങ്ങളുടെ ജനലുകളുടെ ചില്ലുകള്‍ പൊട്ടി. എട്ടോളം കാറുകള്‍ തകര്‍ന്നു.

കഴിഞ്ഞ ജനുവരിയിലും അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം ആക്രമണം നടന്നിരുന്നു. ഇതില്‍ പാക് സൈന്യത്തിന് പങ്കുണ്ടെന്ന ആരോപണം നേരിടുന്നതിനിടെയാണ് പിന്നെയും ആക്രമണം നടന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top