കനയ്യകുമാറിനെതിരെ ഹാജരാക്കിയ വീഡിയോകളില്‍ ചിലത് വ്യാജമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

jnu utsy

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കേസ് ചുമത്താന്‍ ദില്ലി പൊലീസ് തെളിവായി ഹാജരാക്കിയ വീഡിയോകളില്‍ ചിലത് വ്യാജമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഏഴ് വീഡിയോകളില്‍ രണ്ടെണ്ണം വ്യാജമാണെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.

ദില്ലി സര്‍ക്കാരാണ് കനയ്യകുമാറിനെതിരെ ദില്ലി പൊലീസ് ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചത്. ഏഴ് വീഡിയോകളില്‍ രണ്ടെണ്ണം വ്യാജമാണെന്നാണ് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളില്ലെന്ന് ഇന്നലെ പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കനയ്യക്കെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കനയ്യ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്നതിന് സാക്ഷികളുണ്ടെന്നും ഇന്നലെ ദില്ലി പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കനയ്യകുമാറിന്റെ ജാമ്യാപേക്ഷയില്‍ നാളെ ദില്ലി ഹൈക്കോടതി വിധി പ്രസ്താവിക്കും.കനയ്യ കുമാറിന് എതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top