പ്രതീക്ഷിച്ചത് മികച്ച നടനുള്ള അവാര്‍ഡ്; ജൂറിയുടെ പ്രത്യേക പരാമര്‍ശം ഗതികേട് കൊണ്ടാണെന്ന് ജോയ് മാത്യു

മോഹവലയം എന്ന ചിത്രത്തില്‍ തന്റെ പ്രകടനത്തിനെ പ്രത്യേകം പരാമര്‍ശിച്ച ജൂറിയോടുള്ള എതിര്‍പ്പ് തുറന്ന് പ്രകടിപ്പിച്ച് നടന് ജോയ് മാത്യു. മോഹവലയത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്നും, ഗതികേടുകൊണ്ടാണ് ജൂറി തന്നെ പ്രത്യേകം പരാമര്‍ശിച്ചതെന്നും ജോയ് മാത്യു പറഞ്ഞു. എന്നാല്‍ മികച്ച നടനുള്ള പുരസ്കാരം ലഭിക്കാത്തതില്‍ പരാതിയില്ലെന്നും ജോയ് മാത്യു കണ്ണൂരില്‍ പ്രതികരിച്ചു.
താന്‍ അഭിനയിച്ച പന്ത്രണ്ടോളം ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നു. അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ഇപ്പോഴും പഴയ രീതികള്‍ തന്നെയാണ് പിന്തുടരുന്നതെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു. സിനിമയില്‍ മുഴുനീള കഥാപാത്രമായെങ്കില് മാത്രമേ മികച്ച നടനുള്ള അവാര്‍ഡൊക്കെ ലഭിക്കൂ. തന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് മോഹവലയം. പൂര്‍ണമായും ബഹ്റിനില്‍ ചിത്രീകരിച്ച മോഹവലയം സംവിധാനം ചെയ്തത് ടിവി ചന്ദ്രനാണ്. തന്നിലെ അഭിനയപ്രതിഭയെ പൂര്‍ണമായും പുറത്തെടുത്ത ചിത്രമാണ് മോഹവലയം.

അവാര്‍ഡ് നേടിയ ദുല്‍ഖറിനെയും മറ്റ് യുവതാരങ്ങളെയും അഭിനന്ദിക്കാനും അദ്ദേഹം മടി കാണിച്ചില്ല. ദുല്‍ഖറിനെ പോലുള്ളവര്‍ക്ക് കരിയറിന്റെ ആദ്യഘട്ടത്തില്‍ അവാര്‍ഡ് ലഭിക്കുന്നത് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക