ഡ്യുവല്‍ വാട്സ്ആപ്പ്, ഡ്യുവല്‍ വീ ചാറ്റ് സൗകര്യങ്ങളുമായി ജിയോണീ എസ് 8 എത്തുന്നു

aa

പുത്തന്‍ മാറ്റങ്ങള്‍ വരുത്തി വിപണി തിരിച്ചുപിടിയ്ക്കാന്‍ എസ് 8 സ്മാര്‍ട്ട് ഫോണുമായി ജിയോണീ എത്തുന്നു. ബാഴ്‌സലോണയില്‍ നടന്ന എംഡബ്ല്യുസി 2016 ട്രേഡ് ഷോയിലാണ് കമ്പനി തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ജിയോണീ എസ് 8-ന്റെ ഫസ്റ്റ് ലുക്ക് വീഡിയോ ഇതിനോടകം കമ്പനി പുറത്തുവിട്ടുകഴിഞ്ഞു.

കമ്പനി ആദ്യമായി ഉള്‍പ്പെടുത്തുന്ന വാട്സ്ആപ്പ്,ഡ്യുവല്‍ വീ ചാറ്റ് സൗകര്യമാണ് സ്മാര്‍ട്ട്‌ ഫോണിന്റെ പ്രധാന സവിശേഷതയായി അധികൃതര്‍ എടുത്തു കാട്ടുന്നത്. 3 ഡി ടച്ച് പ്രഷര്‍ സെന്‍സിറ്റിവിറ്റി ഡിസ്‌പ്ലെയാണ് സമാര്‍ട്ട് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. ലൂപ്പ് മെറ്റല്‍ ഡിസൈനാണ് സമാര്‍ട്ട്‌ഫോണിന്റേത്. ഡ്യൂവല്‍ സിം 4 ജി കണക്റ്റിവിറ്റിയും കമ്പനി ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.

16 മെഗാപിക്‌സല്‍ ക്യാമറ,ലേസര്‍ ഓട്ടോഫോക്കസ്,ഫെയ്‌സ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്,5.5 ഇഞ്ച് അമോള്‍ഡ് ഡിസ്‌പ്ലെ,എച്ച്ഡി റെസല്യൂഷന്‍, മീഡിയാ ടെക്ക് ഹെലിയോ പി10 ഒക്റ്റാ കോര്‍ എസ്ഒസി, 4 ജിബി റാം തുടങ്ങിയ സൗകര്യങ്ങളും ജിയോണീ സ്മാര്‍ട്ട്‌ഫോണില്‍ ചേര്‍ത്തിട്ടുണ്ട്. മൂന്ന് കളറുകളില്‍ മാര്‍ച്ച് അവസാനത്തോടെ എസ് 8 വിപണികളിലെത്തും.ഏകദേശം 34,000 ഇന്ത്യന്‍ രൂപയാണ് സ്മാര്‍ട്ട്‌ഫോണിന്റ വില.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top