അനുമതിയില്ലാതെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴ

dubai-polkoce
ദുബായ്: അനുമതി കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ കര്‍ശന നടപടിയെന്ന് ദുബായ് പൊലീസ്. കുറ്റക്കാര്‍ക്ക് ആറുമാസം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പഴിയും ലഭിക്കും. യുഎഇ ഐടി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അനുമതി കൂടാതെ മറ്റൊരാളുടെ ചിത്രം സോഷ്യല്‍ മിഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് യുഎഇയെ സംബന്ധിച്ച് ഗൗരവമേറിയ കുറ്റമാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണ് പൊലീസിന്റെ ശ്രമം. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒന്നരലക്ഷം ദിര്‍ഹം മുതല്‍ അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴയാണ് ശിക്ഷ വിധിക്കുക.യുഎഇ ഐടി നിയമപ്രകാരം ആറുമാസം വരെ തടവും ലഭിക്കും.

സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ പലര്‍ക്കും ഇതുസംബന്ധിച്ച് ധാരണയില്ലെന്ന് ദുബായി പൊലീസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അസിസ്റ്റന്റ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ഷരീഫ് പറഞ്ഞു. സോഷ്യല്‍ മീഡിയ ബോധവത്കരണ കാമ്പയിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അസിസ്റ്റന്റ് കമാന്‍ഡര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ കൂട്ടികള്‍ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കുന്നത് സംബന്ധിച്ച് മാതാപിതാക്കള്‍ക്കും ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. കുട്ടികള്‍ സോഷ്യല്‍ മിഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് ബ്ലാക്ക്‌മെയിലിംഗ് അടക്കമുളള അപകടങ്ങളിലേക്ക് നയിക്കും എന്നും ദുബായി പൊലീസ് വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top