ജാട്ട് പ്രക്ഷോഭം കലാപത്തിലേക്കെത്തിക്കാന് ഗൂഢാലോചന; മുന്‍ മുഖ്യമന്ത്രിയുടെ അനുയായിക്കെതിരെ രാജ്യദ്രോഹക്കുറ്റം
ഛണ്ഡീഗഡ്: ജാട്ട് പ്രക്ഷോഭം കലാപത്തിലേക്കെത്തിയ്ക്കാന് പ്രേരണ നല്‍കിയതിന് മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ അടുത്ത അനുയായിക്കെതിരെ റോത്തക്ക് പൊലീസ് രാജ്യദ്രോഹത്തിന് കേസെടുത്തു. ഹൂഡയുടെ അനുയായിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പ്രൊഫ. വീരേന്ദര്‍ സിംഗിനെതിരെയാണ് കുറ്റം ചുമത്തിയത്.
സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനിലാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ(രാജ്യദ്രോഹം), 120 ബി(ഗൂഢാലോചന) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാട്ട് പ്രക്ഷോഭം ശക്തമാക്കാനായി ഖാപ്പ് നേതാവുമായി നടത്തിയ സംഭാഷണശകലങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

സംഭാഷണം നടന്നത് എന്നാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ക്ലിപ്പിലുള്ളത് തന്റെ ശബ്ദം തന്നെയാണെന്ന് വീരേന്ദര്‍ സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്. നാവികനായ ഭീവാനി സ്വദേശിയുടെ പരാതിയിലാണ് നടപടിയെടുത്തിട്ടുള്ളത്. ഹൂഡയുടെ അടുത്ത അനുയായികള്‍ക്കെതിരെയും സിംഗിനെതിരെയുള്ള ആരോപണങ്ങളും പരാതിയിലുണ്ട്. പ്രക്ഷോഭം ആരംഭിച്ചത് മുതല്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നടത്തിയ നീക്കങ്ങളും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക